Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിപാ: മലപ്പുറത്ത്‌ കൂടുതൽ നിയന്ത്രണം, ജില്ലയിൽ മുഴുവൻ മാസ്‌ക്‌ നിർബന്ധമാക്കി.

നിപാ: മലപ്പുറത്ത്‌ കൂടുതൽ നിയന്ത്രണം, ജില്ലയിൽ മുഴുവൻ മാസ്‌ക്‌  നിർബന്ധമാക്കി.


മലപ്പുറം: ജില്ലയിലെ വണ്ടൂരിൽ തിരുവാലി പഞ്ചായത്തിൽ നിപാ ബാധിച്ച് യുവാവ്‌ മരിച്ച സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ മുഴുവൻ മാസ്‌ക്‌  നിർബന്ധമാക്കി. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 5, 6, 7എന്നീ വാർഡുകളും മമ്പാട് ഗ്രാമപഞ്ചായത്തിലെ 7മത്തെ വാർഡും കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

മറ്റ് നിയന്ത്രണങ്ങൾ താഴെപ്പറയുന്നവയാണ്.

 പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല.
 വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം ഏഴു മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.(പാൽ, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ ആറു മുതൽ പ്രവർത്തിക്കാവുന്നതാണ്). മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുവാൻ പാടുള്ളതല്ല.

 സ്കൂളുകൾ, കോളേജുകൾ, മദ്രസ്സുകൾ, അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.

മലപ്പറം ജില്ലയിലെ പൊതു നിന്ത്രണങ്ങൾ താഴെപ്പറയുന്നവയാണ്.

 പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം.
 പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
 സ്കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ സ്കൂൾ പ്രവൃത്തി സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
 പനി മുതലായ രോഗലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
 പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ, ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
 പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483- 2732010, 0483-2732050 എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.
ആരോഗ്യവകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ  നടന്ന അവലോകന യോഗത്തിലാണ്‌ ഈ തീരുമാനങ്ങൾ.

    


Post a Comment

0 Comments

Ad Code

Responsive Advertisement