Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലൈംഗികപീഢനക്കേസ്: നടൻ മുകേഷ് എംഎൽഎ അറസ്റ്റിൽ. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ്.

ലൈംഗികപീഢനക്കേസ്: നടൻ മുകേഷ് എംഎൽഎ അറസ്റ്റിൽ. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ്.


കൊച്ചി: നടിയുടെ ലൈംഗിക പീഢന പരാതിയിൽ നടനും കൊല്ലം എംഎൽഎയുമായ എം. മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊച്ചിയിൽ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിഭാഷകനൊപ്പം എത്തിയ മുകേഷിന് നേരത്തെ ഇതേ കേസിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അദ്ദേഹത്തെ വിട്ടയയ്ക്കും.
        അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ, നടൻ സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബലാത്സം​ഗകേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
        ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിൻ്റെ നടപടി. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. നിലവില്‍ സിദ്ദിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. താരം ഒളിവില്‍ പോയതായാണ് സൂചന.

Post a Comment

0 Comments

Ad Code

Responsive Advertisement