Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണാൻ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിൽ എത്തും.

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണാൻ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിൽ എത്തും.

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ദേശീയ വനിതാ കമ്മീഷന് കൈമാറണമെന്ന നിര്‍ദ്ദേശം കേരള സര്‍ക്കാര്‍ പാലിച്ചില്ല. റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിനും മറുപടി ലഭിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കാനുള്ള തയാറെടുപ്പിലാണ് ദേശീയ വനിതാ കമ്മീഷന്‍. ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയവരെ കാണും. മൊഴികളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. രണ്ടോ മൂന്നോ അംഗങ്ങളുടെ സംഘമാണ് കേരളം സന്ദര്‍ശിക്കുക. എന്നാല്‍, എപ്പോള്‍ സന്ദര്‍ശിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.
         ഓഗസ്റ്റ് 30നാണ് വനിതാ കമ്മീഷന്‍ കത്തയച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാന ചീഫ് സെക്രട്ടറി മറുപടി പോലും നല്‍കിയില്ലെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ പറയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement