Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം.

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം.



കോട്ടയം: ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം വിപുലമായ പരിപാടികളോടെയാണ് മദ്രസകളിലും പള്ളികളിലും ആഘോഷിക്കുന്നത്. കൊടി തോരണങ്ങളാല്‍ പള്ളികളും മദ്രസകളും അലങ്കരിച്ചു. മദ്രസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും.
ഹിജ്‌റ വര്‍ഷത്തില്‍ റബീഉല്‍ അവ്വല്‍ മാസം 12നാണ് നബി ദിനം ആഘോഷിക്കുന്നത്. എന്നാല്‍ റബീഊല്‍ 17നാണ് നബി ജനിച്ചതെന്നാണ് ഷിയാ വിഭാഗങ്ങള്‍ വിശ്വസിക്കുന്നത്. എഡി 570ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്. പ്രവാചകന്‍ പകര്‍ന്ന വെളിച്ചം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണ് നബിദിനം.

Post a Comment

0 Comments

Ad Code

Responsive Advertisement