Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്.

ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്.


തിരു.: വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.
        ഇന്നലെ രാത്രി 11.15ന് മണിയോടെ വർക്കല കുരക്കണ്ണി ജംഗ്ഷന് സമീപമാണ് അപകടം. അമിത വേഗതയിൽ വന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടി ഇടിക്കുകയായിരുന്നു. ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദബോസ് (19), ആദിത്യൻ (19), വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ യുവാക്കൾ മരിച്ചു. യുവാക്കളുടെ മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിപ്പെട്ട മറ്റ് രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇടവ തോട്ടുംമുഖം സനോജ് (19), വർക്കല ജനാർദ്ധനപുരം സ്വദേശി വിഷ്ണു (19) എന്നിവരാണ് ചികിൽസയിൽ കഴിയുന്നത്. ഇവരെ  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement