Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുഹൃത്തായ യുവതിയുടെ വീടിനു മുമ്പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സുഹൃത്തായ യുവതിയുടെ വീടിനു മുമ്പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. 

കൊല്ലം: ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുമ്പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപമാണ് സംഭവം.
         ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീകൊളുത്തുക ആയിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍‌ കോളജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement