Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വ്യാജ പരാതി; നടപടിയില്ലാതെ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി.

വ്യാജ പരാതി; നടപടിയില്ലാതെ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി.


കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി. പ്രതിസ്ഥാനത്തു നിർത്തപ്പെട്ട രാഹുലിന്‍റെയും പരാതിക്കാരിയായ ഭാര്യയുടെയും സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുതെന്ന് പറഞ്ഞാണ് ഹൈക്കോടതി കേസ് അവസാനിപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉഭയസമത പ്രകാരം കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിൽ കൗൺസിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാം എന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.
       ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്ന വ്യാജ പരാതിയാണ് യുവതിയും കുടുംബവും പൊലീസിൽ നൽകിയത്. എന്നാൽ, കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം കാരണമാണ് പരാതി നൽകിയതെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നങ്ങൾ ഒത്തു തീർന്നതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
      അതേസമയം, വ്യാജ പരാതി നൽകിയ യുവതിയ്ക്കും കുടുംബത്തിനുമെതിരേ യാതൊരു ശിക്ഷാ നടപടികളും സ്വീകരിക്കാതിരുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും. ഇനിയും ഇത്തരം വ്യാജ പരാതികൾ നൽകി, നിരപരാധികളെ പീഡിപ്പിക്കാൻ ശ്രമിക്കുമെന്നത് കാണാതിരുന്നു കൂടാ.

Post a Comment

0 Comments

Ad Code

Responsive Advertisement