Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസ് റിപ്പോർട്ട്‌ എതിരായതോടെ പി.പി. ദിവ്യക്കെതിരെ നടപടി സ്വീകരിക്കേണ്ട സമ്മർദ്ദത്തിൽ സിപിഎം.

പൊലീസ് റിപ്പോർട്ട്‌ എതിരായതോടെ പി.പി. ദിവ്യക്കെതിരെ നടപടി സ്വീകരിക്കേണ്ട സമ്മർദ്ദത്തിൽ സിപിഎം.

കണ്ണൂർ: പൊലീസ് റിപ്പോർട്ട്‌ എതിരായതോടെ പി.പി. ദിവ്യക്കെതിരെ നടപടി സ്വീകരിക്കേണ്ട സമ്മർദ്ദത്തിൽ സിപിഎം. സംഘടനയിൽ തരംതാഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികളാണ് ഉണ്ടായേക്കുക. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും.
      ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു. ആസൂത്രിതമായി എഡിഎമ്മിനെ, ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്‌. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ചൊവ്വാഴ്ചയാണ് ഉത്തരവ്. അതുവരെ അറസ്റ്റ്‌ ഉണ്ടാവാനുള്ള യാതൊരു സാധ്യതയുമില്ല. എന്നാൽ, ഉപതെരെഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാകുന്നത് ക്ഷീണമെന്നാണ് സിപിഎമ്മിലെ വികാരം. അതുകൊണ്ടുതന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികൾ ഉണ്ടാകാതെ നിർവ്വാഹമില്ലാത്ത അവസ്ഥയിലാണ് പാർട്ടി.
       അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ ഹാജരായി സഹകരിക്കാനുള്ള നിർദേശം ദിവ്യക്ക് സിപിഎം നൽകിയെന്നും വിവരമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement