
കണ്ണൂർ: റവന്യൂ വകുപ്പിന്റെ പരിപാടിയിൽ കണ്ണൂര്‍ കളക്ടര്‍ ഉണ്ടോ എങ്കിൽ താൻ ആ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു വന്യൂ മന്ത്രി കെ. രാജന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ പങ്കുള്ള കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന് പറയുകയാണ് വന്യൂ മന്ത്രി കെ. രാജന്‍. ഇതോടെ കണ്ണൂരില്‍ നാളെ നടക്കേണ്ട റവന്യൂ വകുപ്പിന്റെ മൂന്ന് പരിപാടികള്‍ ഒഴിവാക്കി.
ഇരിട്ടിയിലേയും കൂത്തുപറമ്പിലേയും പട്ടയമേളകളും ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവുമാണ് മാറ്റിയത്. എന്നാല്‍, കളക്ടര്‍ പങ്കെടുക്കാത്ത മുണ്ടേരി സ്‌കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തില്‍ മന്ത്രി പങ്കെടുക്കുന്നുണ്ട്.
0 Comments