Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ വികസനം; ഭൂമി വിട്ടുനൽകാൻ സന്നദ്ധതയറിയിച്ച് കോർപ്പറേഷൻ.

റെയിൽവേ വികസനം; ഭൂമി വിട്ടുനൽകാൻ സന്നദ്ധതയറിയിച്ച് കോർപ്പറേഷൻ.

മെമു ഷെഡ്ഡിനു സമീപം റെയിൽവേയും കൊല്ലം കോർപ്പറേഷനും തമ്മിൽ അവകാശത്തർക്കമുള്ള സ്ഥലം.

കൊല്ലം: റെയിൽവേയുടെ വികസന പദ്ധതികൾ നടപ്പാക്കാനുള്ള സ്ഥലം വിട്ടുനൽകാൻ സന്നദ്ധതയറിയിച്ച് കൊല്ലം കോർപ്പറേഷൻ. വിട്ടുനൽകുന്ന സ്ഥലത്തിനു പകരം റെയിൽവേയുടെ സ്ഥലം കൈമാറണമെന്നാണ് കോർപ്പറേഷന്റെ ആവശ്യം. മെമു ഷെഡ്ഡിനു സമീപത്തായി, റെയിൽവേയും കോർപ്പറേഷനും തമ്മിൽ അവകാശത്തർക്കമുള്ള സ്ഥലം വിട്ടുനൽകാനാണ് മേയർ പ്രസന്ന ഏണസ്റ്റ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. സ്ഥലം സംബന്ധിച്ച് റവന്യൂരേഖകൾ കോർപ്പറേഷന്റെ കൈയ്യിലുണ്ട്.
          ഈ ഭൂമി വിട്ടുനൽകുന്നതിനു പകരമായി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കട പുള്ളിക്കട കോളനിയുടെ സ്ഥലം കോർപ്പറേഷന് നൽകണം. സ്ഥലം കൈമാറിക്കിട്ടിയാൽ ഇവിടെ കൂടുതൽ വികസനപദ്ധതികൾ നടപ്പാക്കാനാകും. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ചീനക്കൊട്ടാരം കൈമാറിക്കിട്ടിയാൽ അത് നവീകരിച്ച് ചരിത്രാന്വേഷികൾക്കായി തുറന്നു കൊടുക്കാനുമാകുമെന്ന് മേയർ വ്യക്തമാക്കി.    
        സ്ഥലം കൈമാറാൻ കോർപ്പറേഷൻ സന്നദ്ധതയറിയിച്ച സാഹചര്യത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്നാണ് ഇനി അനുകൂല നടപടികൾ ഉണ്ടാകേണ്ടത്. കൈമാറിക്കിട്ടുന്ന സ്ഥലത്ത് വന്ദേമെട്രോ സർവീസിനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് റെയിൽവേ ആലോചിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement