Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനിൽ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി.

ട്രെയിനിൽ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി.


ഷൊർണ്ണൂർ: ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ട്രെയിനിൽ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും പ്രദേശവാസികളും ചേർന്ന് വാതിൽ തുറന്നു നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നെ വാതിൽ തുറന്നിരുന്നില്ലെന്ന് അമ്മ സുമതി പറഞ്ഞു. ഒറ്റപ്പാലം തഹസിൽദാരുടെ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു സന്തോഷ്‌.
         2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് സൗമ്യ മരിച്ചു. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി അത് റദ്ദാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement