Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂൺ 19ന്.

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂൺ 19ന്.
തിരു.: വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന് അവതരിപ്പിക്കും. 22, 23, 24 തീയതികളിൽ ബജറ്റിൻമേൽ ചർച്ച നടക്കും.
       നിയമസഭാ ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ രണ്ടിന് നടക്കും. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലാണു മത്സരം. അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണന് അന്നു നിയമസഭ ചരമോപചാരം അർപ്പിക്കും. പ്രതിപക്ഷത്തിൻ്റെ ആദ്യ അടിയന്തര പ്രമേയവും അന്നാണ് സഭയിൽ എത്തുക. 2, 3, 4 തീയതികളിൽ ഗവർണ്ണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയും നടക്കും. ചോദ്യോത്തരവേള ഈ ദിവസങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. ജൂൺ 29നും 30നും സഭ ചേരും. 30നാണ് സഭാ സമ്മേളനം അവസാനിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement