Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന് കോട്ടയത്ത്.

അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന് കോട്ടയത്ത്. 
കോട്ടയം: ദേശീയ ആരോഗ്യ ദൗത്യം (NHM) ആയുഷ് വിഭാഗം മെഡിക്കൽ ഓഫീസർമാരുടെയും മഹാത്മാ ഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം എൻഎച്ച്എം ഹാളിൽ നടക്കും.
കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. ഹരികുമാർ യോഗദിന സന്ദേശം നൽകും.
        ഈ ചടങ്ങിൽ എൻ.എച്ച്.എം ആയുഷ് മെഡിക്കൽ ഓഫീസർമാർ 2026-'27 വർഷത്തിൽ നടപ്പിലാക്കുന്ന നൂതന ആരോഗ്യ പദ്ധതിയായ "ജീവനാമൃതം – ആയുർവേദത്തിലൂടെ ആരോഗ്യകരമായ സമൂഹത്തിലേക്ക്" എന്ന പദ്ധതിയുടെ ലോഗോ പ്രകാശനവും നടക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ ലോഗോ പ്രകാശനം നിർവ്വഹിക്കും. തുടർന്ന് സി.വൈ.എൻ. ഡയറക്ടർ ഡോ. സി.ആർ. ഹരിലക്ഷ്മീന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11 മണി മുതൽ അന്താരാഷ്ട്ര യോഗ പ്രോട്ടോക്കോൾ പരിശീലനവും യോഗ ഡാൻസും സംഘടിപ്പിക്കും. ഉച്ചയ്ക്ക് ശേഷം "ആരോഗ്യകരമായ വാർദ്ധക്യം ആയുഷ് വിഭാഗങ്ങളിലൂടെ എങ്ങനെ സാധ്യമാക്കാം" എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. സി.വൈ.എൻ. ഫാക്കൽറ്റി ഡോ. ടോംസ് എബ്രഹാം, സി.വൈ.എൻ. ഡയറക്ടർ ഡോ. സി.ആർ. ഹരിലക്ഷ്മീന്ദ്രകുമാർ, ഐ.എസ്.എം. മെഡിക്കൽ ഓഫീസർ ഡോ. ജൂവൽ ജോസ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. മിനി ജി. വർമ്മ എന്നിവർ പങ്കെടുക്കും. ഡോ. രാമകൃഷ്ണൻ ഡി. മോഡറേറ്ററായിരിക്കും. യോഗവും ആയുഷ് ചികിത്സാ വിഭാഗങ്ങളും സംയോജിപ്പിച്ച് ആരോഗ്യകരമായ വാർദ്ധക്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പൊതുജനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement