പാസ്പോർട്ട് അപേക്ഷ ഫീസ് വർദ്ധിപ്പിച്ചു.
ന്യൂ ഡൽഹി: പാസ്പോർട്ട് അപേക്ഷ ഫീസ് വർദ്ധിപ്പിച്ചു. 18 വയസിന് മുകളിലുള്ളവർക്ക് 2500 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. 15 മുതൽ 18 വയസ് വരെയുള്ളവർക്ക് 1750 രൂപയുമായിരിക്കും ഫീസായി നൽകേണ്ടത്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്.ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വിസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വിസ സൗകര്യം ഇന്ത്യക്കാർക്ക് നല്കുന്നത് 66 രാജ്യങ്ങളാണ്.
അതേസമയം, ഇന്ത്യൻ പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും നേരത്തേ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
0 Comments