Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും.

നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. 
തിരു.: നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെയാണിത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമർശനങ്ങള്‍ ഉയർന്നെങ്കിലും, സർക്കാർ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. വിവാദമായ നികുതി ഇളവ് ഉള്‍പ്പെടുത്തിയ ധനബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസ്സാക്കാനാണ് സർക്കാരിന്റെ നീക്കം.
      മദ്യനികുതി കുറച്ച വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും പ്രതിപക്ഷ നിരയില്‍ നിന്നും ഇതിനോടകം വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും ഈ നികുതി മാറ്റങ്ങള്‍ സർക്കാർ ധനബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റന്നാള്‍ ആണ് ധനബില്‍ നിയമസഭയില്‍ പാസാക്കുന്നത്. ബില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ സഭയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement