Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രണയാഭ്യർത്ഥന നിരസിച്ചു: പതിനാറുകാരിയെ കുത്തി പരിക്കേൽപ്പിച്ചു.

പ്രണയാഭ്യർത്ഥന നിരസിച്ചു: പതിനാറുകാരിയെ കുത്തി പരിക്കേൽപ്പിച്ചു.
തിരു.: പ്രണയാഭ്യർത്ഥന നിരസിച്ചതിനു പതിനാറുകാരിയായ വിദ്യാർത്ഥിനിയെ യുവാവ് ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം
നെടുവേലി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ കന്യാകുളങ്ങര സ്വദേശിനിക്കാണു കുത്തേറ്റത്. പനവൂർ സ്വദേശി സഹദ് (21) ആണ് കുത്തിയത് എന്നാണു വിവരം.
       പെൺകുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കാത്തുനിന്ന സഹദ് കത്തി കൊണ്ടു കുത്തിയ ശേഷം കാറിൽ കടന്നു കളഞ്ഞു. എതിർവശത്തുണ്ടായിരുന്ന വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. ഇയാൾക്കായി വട്ടപ്പാറ പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement