Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാപ്പ നിയമപ്രകാരം യുവതിക്ക് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചലന നിയന്ത്രണം.

കാപ്പ നിയമപ്രകാരം യുവതിക്ക് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചലന നിയന്ത്രണം.
കോട്ടയം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഉൾപ്പെട്ടതായി കണ്ടെത്തിയ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാന്തിയ ബി. (43), പുത്തൻപുരക്കൽ വീട്, പുത്തൻകാവ് അമ്പലം ഭാഗം, നാലുകോടി, പായിപ്പാട് വില്ലേജ് എന്നയാൾക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) വകുപ്പ് 15(1)(a) പ്രകാരം ഒരു വർഷത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി.
       എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ 2026 ജൂലൈ 15ന് പുറപ്പെടുവിച്ച ഉത്തരവ് 2026 ജൂലൈ 17 മുതൽ പ്രാബല്യത്തിൽ വന്നു. ഉത്തരവ് പ്രകാരം 2026 ജൂലൈ 17 മുതൽ ഒരു വർഷക്കാലത്തേക്ക് മുൻകൂർ അനുമതിയില്ലാതെ സാന്തിയയ്ക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രവേശിക്കാൻ അനുമതിയില്ല. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ, കാപ്പ നിയമ പ്രകാരവും മറ്റ് ബാധകമായ നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement