Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ പീഡിപ്പിച്ചു; അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റിൽ.

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ പീഡിപ്പിച്ചു; അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റിൽ.
പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി പാലക്കാട് ചിറ്റൂരിൽ അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജ് ആണ് ചിറ്റൂർ പോലീസിന്റെ പിടിയിലായത്. ഫാം നോക്കിനടത്താനെന്ന പേരിലാണ് സിറാജ് ചിറ്റൂരിലെത്തിയത്. ചിറ്റൂർ അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിലായിരുന്നു ഇയാളുടെ താമസം. ഇതിനിടെ ചിറ്റൂർ സ്വദേശിയായ ഒരു സ്ത്രീയുമായി ഇയാൾ സൗഹൃദത്തിലായി. ഇവരുടെ 16 വയസ്സുള്ള മകൾക്ക് പ്രേതബാധ ഉണ്ടെന്നും എത്രയും പെട്ടെന്ന് ബാധ ഒഴിപ്പിച്ചില്ലെങ്കിൽ കുട്ടിക്ക് ആപത്താണെന്നും സിറാജ് പെൺകുട്ടിയുടെ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ബാധ ഒഴിപ്പിക്കാനായി കുട്ടിയെ അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിലുള്ള തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു എന്നാണ് പരാതി. വിവരമറിഞ്ഞ പെൺകുട്ടിയുടെ കുടുംബം ചിറ്റൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ചിറ്റൂർ പോലീസ് സിറാജിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 
       പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ആധുനിക കാലത്തും മന്ത്രവാദത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ആളുകൾ ചൂഷണത്തിന് ഇരയാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.

Post a Comment

0 Comments

Ad Code

Responsive Advertisement