Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് സമരം.

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് സമരം.
കോട്ടയം: നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് സമരം. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഇന്ന് സ്വകാര്യ ബസുകൾ ഓടാത്തത്. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലായെന്നാരോപിച്ചാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ ഇന്നു കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ സർവീസ് നിർത്തിവച്ചു പണിമുടക്കുന്നത്. ഈ ജില്ലകളിൽ ബസ് ഉടമകളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ രാവിലെ കലക്ടറേറ്റ് മാർച്ചും നടക്കും.
       അതേസമയം, പ്രിയദർശിനി പദ്ധതി കാര്യമായി ബാധിക്കാത്ത റൂട്ടുകളിലാണ് യാത്രാദുരിതം ഉണ്ടാവുക. പല റൂട്ടുകളിലും ഒരു കെഎസ്ആർടിസി ബസ് മാത്രം സർവീസ് നടത്തുന്നുണ്ട്. ഇവിടെല്ലാം സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് സാധാരക്കാരുടെ യാത്ര. ഈ  റൂട്ടുകളിൽ സ്വകാര്യ ബസ് സർവീസുകൾക്ക് വരുമാനക്കുറവോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല. എന്നാൽ, ഈ റൂട്ടിലുള്ളവരും പണിമുടക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement