Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുജറാത്തിലെ കുട്ടികൾക്ക് ഇനി 'ഹെൽത്ത് പാസ്‌പോർട്ട്'; ആരോഗ്യ വിവരങ്ങൾ വിരൽത്തുമ്പിൽ.

ഗുജറാത്തിലെ കുട്ടികൾക്ക് ഇനി 'ഹെൽത്ത് പാസ്‌പോർട്ട്'; ആരോഗ്യ വിവരങ്ങൾ വിരൽത്തുമ്പിൽ.
ഗാന്ധിനഗർ: ഗുജറാത്തിലെ 1.89 കോടി കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും പോഷകാഹാര നിലവാരവും കൃത്യമായി നിരീക്ഷിക്കുന്നതിനായി 'ഹെൽത്ത് പാസ്‌പോർട്ട്' പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ 'പി.എം ഫാമിലി കെയർ ട്രാക്കർ' (PM-FCT) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു.
       ഗർഭാവസ്ഥയിലുള്ള അമ്മമാർ, നവജാത ശിശുക്കൾ, 18 വയസ്സ് വരെയുള്ള കുട്ടികൾ എന്നിവരുടെ ആരോഗ്യവിവരങ്ങൾ പൂർണ്ണമായും ഡിജിറ്റലായി രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. കുട്ടികളുടെ ജനനം മുതൽ 18 വയസ്സ് വരെയുള്ള ആരോഗ്യരേഖകൾ, പാരമ്പര്യ അസുഖങ്ങൾ, പ്രതിരോധ കുത്തിവെപ്പുകൾ, ശാരീരിക വളർച്ച എന്നിവ ഈ ഡിജിറ്റൽ കാർഡിൽ ലഭ്യമാകും.
       ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങൾ, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഡാറ്റാബേസുകൾ ഈ ഒറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ചിരിക്കുന്നു.
ഒരു കുട്ടിക്ക് കൃത്യസമയത്ത് വാക്സിനേഷൻ ലഭിക്കാതിരിക്കുകയോ, അല്ലെങ്കിൽ സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോകുകയോ ചെയ്താൽ, സിസ്റ്റത്തിൽ നിന്ന് പ്രാദേശിക ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും തനിയെ അലർട്ട് സന്ദേശം ലഭിക്കും. ഇതിലൂടെ അധികൃതർക്ക് വേഗത്തിൽ ഇടപെടാനും കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ വീട്ടിലെത്തി ഉറപ്പാക്കാനും സാധിക്കും. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാനും പോഷകാഹാരക്കുറവ് പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ഈ ആധുനിക ഡിജിറ്റൽ സംവിധാനം, ഗുജറാത്ത് സർക്കാരിന്റെ ആരോഗ്യ-വിദ്യാഭ്യാസ-വനിതാ ശിശുവികസന വകുപ്പുകൾ സംയുക്തമായാണ് നടപ്പിലാക്കുന്നത്. ഗാന്ധിനഗറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വരും ദിവസങ്ങളിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement