Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം : എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയിൽ.

ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം : എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയിൽ.
കോഴിക്കോട് : പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
       'ബാക്ക് ടു ഫിറ്റ്നസ്' എന്ന പേരിലുള്ള ജിംനേഷ്യത്തിലാണ് സംഭവം. 200 ഗ്രാം എംഡിഎംഎക്ക് പുറമെ കഞ്ചാവും സംഘത്തില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഏകദേശം പത്ത് ലക്ഷം രൂപ വിപണി വില വരുന്ന എംഡിഎംഎ ഇവരുടെ കൈവശം ഉണ്ടായിരുന്നതായാണ് വിവരം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലായിരുന്നു പരിശോധന. ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിയിരുന്നുവെന്ന് നാട്ടുകാരുടെ പരാതിയും ഉണ്ടായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎയുടെ വിപണിമൂല്യം ലക്ഷക്കണക്കിന് രൂപ വരുമെന്നാണ് വിലയിരുത്തൽ. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ ഇടയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement