Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി. പരീക്ഷ റദ്ദാക്കി.

ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി. പരീക്ഷ റദ്ദാക്കി.
തിരു.: ചോദ്യപ്പേപ്പർ മാറി നൽകിയതിനെ തുടർന്ന് പി.എസ്.സി. പരീക്ഷ റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്.
       ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പർ പൊട്ടിച്ചു നൽകുകയായിരുന്നു. പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ വിവരം അറിഞ്ഞത്.
       കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. ഇതേത്തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement