Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വകാര്യ ബസുകളിൽ ഇനി പരസ്യമാവാം; ടിക്കറ്റിതര വരുമാനത്തിന് അനുമതി നൽകി ഗതാഗത വകുപ്പ്.

സ്വകാര്യ ബസുകളിൽ ഇനി പരസ്യമാവാം; ടിക്കറ്റിതര വരുമാനത്തിന് അനുമതി നൽകി ഗതാഗത വകുപ്പ്.
തിരു.: സ്വകാര്യ ബസുകളിൽ പരസ്യം നൽകി ടിക്കറ്റിതര വരുമാനമുണ്ടാക്കാൻ അനുമതി നൽകി ഗതാഗത വകുപ്പ്. സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ആശ്വാസമായി ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനം.കെഎസ്ആർടിസിക്ക് പിന്നാലെ ഇനി മുതൽ സ്വകാര്യ ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങൾ പതിപ്പിക്കാൻ അനുമതി നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.
       ബസുടമകളുടെ ദീർഘനാളത്തെ ആവശ്യത്തിന്മേലാണ് ഈ തീരുമാനം. ഗവൺമെന്റിന്റെ പുതിയ നടപടിയെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ വരുമാന നഷ്ടം മറികടക്കാനാണ് പുതിയ നീക്കം. ടിക്കറ്റിതര വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ ബസുടമകൾ ശ്രമിക്കണമെന്ന് മന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പരസ്യങ്ങൾ നൽകാനുള്ള ഔദ്യോഗിക അനുമതി.

Post a Comment

0 Comments

Ad Code

Responsive Advertisement