Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലാ നഗരസഭയില്‍ ഭരണ സമിതിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ കോണ്‍ഗ്രസ്.

പാലാ നഗരസഭയില്‍ ഭരണ സമിതിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ കോണ്‍ഗ്രസ്.
കോട്ടയം: പാലാ നഗരസഭയില്‍ ഭരണ സമിതിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. ചെയര്‍പേഴ്സനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
      കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടിയാണ് പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കമുണ്ടായതിനു പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നേതൃത്വത്തെ അറിയിക്കും.
       പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്റില്‍ ഡിവൈഎഫ്‌ഐക്ക് സമ്മേളനം നടത്താന്‍ അനുമതി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിലേക്കെത്തിയത്. കോണ്‍ഗ്രസിനെ അപമാനിക്കുന്ന നടപടിയാണ് സ്വതന്ത്ര കൂട്ടായ്മയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം.

Post a Comment

0 Comments

Ad Code

Responsive Advertisement