Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തലകുത്തനെ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ 20 മണിക്കൂറിന് ശേഷം പുറത്തെത്തിച്ചു.

തലകുത്തനെ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ 20 മണിക്കൂറിന് ശേഷം പുറത്തെത്തിച്ചു.

ബെംഗളൂരു: കര്‍ണാടകയിലെ ലച്യാന ജില്ലയില്‍ കുഴല്‍കിണറിൽ വീണ രണ്ടു വയസുകാരനെ 20 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം പുറത്തെത്തിച്ചു. സാത്വിക് സതീഷ് എന്ന രണ്ടു വയസുകാരന്‍ വീട്ടുമുറ്റത്തത് കളിച്ചുകൊണ്ടിരിക്കെ, കഴിഞ്ഞ ദിവസമാണ് കുഴല്‍കിണറില്‍ 16 അടി താഴ്ചയില്‍ തലകുത്തനെ വീണത്.
       ബുധനാഴ്ച ഉച്ചക്ക് 1.45 നാണ് കുഞ്ഞ് കിണറ്റില്‍ കുടുങ്ങിയത്. ദീര്‍ഘനേരത്തെ തിരച്ചിലിനു പിന്നാലെ കുഴല്‍കിണറില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും വൈകിട്ട് 6.30ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. kfmnews കുഞ്ഞിനെ കണ്ടെത്താനായി ആദ്യം കുഴല്‍ കിണറില്‍ ക്യാമറ ഇറക്കി. ഇതില്‍ കുഞ്ഞിന്റെ കാല് മുകളിലും തല താഴെയായും കണ്ടെത്തി. പിന്നാലെ പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കി. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ്, വിവിധ വകുപ്പുകള്‍, പ്രദേശവാസികള്‍ എന്നിവരുടെ പരിശ്രമത്തോടെയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. കുഞ്ഞിനെ മെഡിക്കല്‍ സംഘം പരിശോധിച്ചതിനു  പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement