Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടിൽ വില്പനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാള്‍ പിടിയിൽ.

വീട്ടിൽ വില്പനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാള്‍ പിടിയിൽ.

കോട്ടയം: മണർകാട്ട് വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന  അനധികൃത വിദേശമദ്യവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് കെ.വി (52) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ വില്പനയ്ക്കായി അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഇയാളെ പോലീസ് പിടികൂടുന്നത്. പോലീസിന്റെ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും ഏഴ് ലിറ്റർ വിദേശനിർമ്മിത വിദേശമദ്യവും കൂടാതെ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഉൾപ്പെടെ 17 ലിറ്ററോളം വിദേശമദ്യവും കണ്ടെടുത്തു. കോട്ടയം ഡിവൈഎസ്പി മുരളി എം.കെ., കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ, ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഓ ഷോജോ വർഗീസ്, മണർകാട് സ്റ്റേഷൻ എസ്ഐ ഷെബാബ് കെ.കെ., സിപിഓമാരായ ജിജോ തോമസ്, ലിജോ എം. സക്കറിയ എന്നിവരാണ്  പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. സുരേഷ് മണർകാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement