Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചിന്ത ജെറോമിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി.

ചിന്ത ജെറോമിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി.
കൊല്ലം: സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. പരാതിയിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റ് ഫൈസൽ എന്നിവർക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
         പ്രതികൾക്ക് ചിന്തയുമായുള്ള രാഷ്ട്രീയ വിരോധം കാരണം ആക്രമണം നടത്തിയെന്നാണ് കേസ്. ഇന്നലെ രാത്രി എട്ട് മണിക്ക് തിരുമുല്ലവാരം കടപ്പുറത്ത് ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കുന്നതിനിടെ സെയ്ദലി മന:പൂർവ്വം കാർ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു പരാതി. പരിക്കേറ്റ ചിന്ത ജെറോം ആശുപത്രിയിൽ ചികിൽസയിലാണ്. എം.എ. ബേബി അടക്കം നേതാക്കള്‍ ചിന്തയെ സന്ദര്‍ശിച്ചു. കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം.

Post a Comment

0 Comments

Ad Code

Responsive Advertisement