Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചില ട്രെയിനുകളുടെ സമയം മാറ്റി, ചില സ്‌പെഷ്യൽ ട്രെയിൻ സർവീസുകളും.

ചില ട്രെയിനുകളുടെ സമയം മാറ്റി, ചില സ്‌പെഷ്യൽ ട്രെയിൻ സർവീസുകളും.

ചെന്നൈ: താംബരം -മംഗളൂരു സെൻട്രൽ പ്രതിവാര സ്‌പെഷ്യൽ (06049) ഏപ്രിൽ 19, 26, മെയ്‌ 3, 10, 17, 24, 31 തീയതികളിൽ താംബരത്തു നിന്ന്‌ പകൽ 1.30ന്‌ പുറപ്പെടും. മംഗളൂരു സെൻട്രൽ - താംബരം പ്രതിവാര സ്പെഷ്യൽ (06050) മംഗളൂരു സെൻട്രലിൽ നിന്ന്‌ ഏപ്രിൽ  21, 28, മെയ്‌ 5, 12, 19, 26, ജൂൺ രണ്ട്‌ തീയതികളിൽ പകൽ 12ന്‌ പുറപ്പെടും. 21 കോച്ചുള്ള ട്രെയിനിൽ 19 കോച്ചും ജനറലാണ്‌. രണ്ട്‌ ഭിന്നശേഷി സൗഹൃദ കോച്ചുകളുമുണ്ട്. 
       എറണാകുളം -ന്യൂഡൽഹി സൂപ്പർഫാസ്റ്റ്‌ സ്‌പെഷ്യൽ (06071) ഏപ്രിൽ 19, 26, മെയ്‌ 3, 10, 17, 24, 31 തീയതികളിൽ എറണാകുളത്തു നിന്ന്‌ രാത്രി ഏഴിന്‌ പുറപ്പെടും. ന്യൂഡൽഹി -എറണാകുളം സ്‌പെഷ്യൽ സൂപ്പർഫാസ്റ്റ്‌ സ്‌പെഷ്യൽ (06072) ഹസ്രത് നിസാമുദീനിൽ നിന്ന്‌ ഏപ്രിൽ 22, 29, മെയ്‌ 6, 13, 20,27, ജൂൺ 3 തീയതികളിൽ പുലർച്ചെ 5.10ന്‌ പുറപ്പെടും.
           സെക്കന്തരാബാദ്‌ ജങ്ഷനിൽ നിന്ന്‌ കൊല്ലം ജങ്ഷനിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ (07193) ഏപ്രിൽ 17, 24, മെയ്‌ 1, 8, 15, 22, 29, ജൂൺ 5, 12, 19, 26 തീയതികളിൽ വൈകിട്ട്‌ 6.40ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാത്രി 11.55ന്‌ കൊല്ലം ജങ്ഷനിലെത്തും. തിരികെയുള്ള ട്രെയിൻ (07194) ഏപ്രിൽ 19, 26, മെയ്‌ 3, 10, 17, 24, 31, ജൂൺ 7, 14, 21, 28 തീയതികളിൽ പകൽ 2.30ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 9.40ന്‌ സെക്കന്തരാബാദ്‌ ജങ്ഷനിൽ എത്തും. ഒരു എസി ടു ടയർ, മൂന്ന്‌ എസി ത്രീ ടയർ, 13 സ്ലീപ്പർ, മൂന്ന്‌ സെക്കൻഡ്‌ ക്ലാസ് കോച്ചുകളാണ്‌ പ്രത്യേക ട്രെയിനുള്ളത്‌.

        തിരുവനന്തപുരം സെൻട്രൽ– ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ്‌ എക്സ്പ്രസ്‌ (12625) തിരുവനന്തപുരത്തു നിന്ന്‌ പുറപ്പെടുന്ന സമയം പകൽ 12.30ൽ നിന്ന്‌ 12.15 ആക്കി. ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ മെയിൽ (12623) തിരുവനന്തപുരത്ത്‌ എത്തുന്ന സമയം പകൽ 11.30ൽ നിന്ന്‌ 11.20 ആക്കി. പുതുക്കിയ സമയം ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും.

Post a Comment

0 Comments

Ad Code

Responsive Advertisement