Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാഹസല്‍ക്കാരത്തിനെത്തിയ യുവതിയും മകളും ട്രെയിനിടിച്ചു മരിച്ചു.

വിവാഹസല്‍ക്കാരത്തിനെത്തിയ യുവതിയും മകളും ട്രെയിനിടിച്ചു മരിച്ചു.


കോഴിക്കോട്: കോഴിക്കോട്ട് വിവാഹസല്‍ക്കാരത്തിനെത്തിയ യുവതിയും മകളും ട്രെയിനിടിച്ചു മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശി നിസാറിന്റെ ഭാര്യ നസീമ (36), മകള്‍ ഫാത്തിമ നഹല (15) എന്നിവരാണ് മരിച്ചത്.
        കുണ്ടായിത്തോട് കല്ലേരിപ്പാറയില്‍ ഹംസക്കോയയുടെ മകന്‍ ഹാരിസിന്റെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് റെയില്‍പാളം മുറിച്ചു കടക്കവെ ഇരുവരെയും കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്ക് ക്രാന്തി ട്രെയിന്‍ ഇടിക്കുകയായിരുന്നു. നസീമ സംഭവസ്ഥലത്തു വച്ചും ഫാത്തിമ നഹല ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.


Post a Comment

0 Comments

Ad Code

Responsive Advertisement