Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻസിഇആർടി ഒഴിവാക്കിയ പാഠങ്ങൾ പഠിപ്പിക്കാൻ ഒരുങ്ങി കേരളം.

എൻസിഇആർടി ഒഴിവാക്കിയ പാഠങ്ങൾ പഠിപ്പിക്കാൻ ഒരുങ്ങി കേരളം.

തിരു.: എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ബദൽനീക്കം ഊർജ്ജിതമാക്കി. പാഠഭാഗങ്ങളിൽ ഒഴിവാക്കപ്പെട്ട വസ്തുതകൾ കേരള സിലബസിന്റെ ഭാഗമായി പ്രത്യേകം പഠിപ്പിക്കും. ഇതിനായി അദ്ധ്യാപകർക്ക് പ്രത്യേക നിർദ്ദേശം നൽകുമെന്നു സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ. 
       ഹയർ സെക്കൻഡറിയിൽ മാത്രമേ എൻസിഇആർടി പാഠപുസ്തകങ്ങൾ കേരളത്തിൽ പഠിപ്പിക്കുന്നുള്ളൂ. പകർപ്പവകാശപ്രശ്‌നം വരുമെന്നതിനാൽ അവരുടെ പുസ്തകങ്ങളിലെ ഉള്ളടക്കം കേരളത്തിനു മാത്രമായി ഒഴിവാക്കാനാവില്ല. അതിനാൽ, ഇപ്പോൾ പരിഷ്‌കരിക്കപ്പെട്ട പുസ്തകങ്ങൾ ഉപയോഗിക്കും. അതേസമയം, ഒഴിവാക്കിയ ഭാഗങ്ങൾ ക്ലാസ്സ് മുറിയിൽ കുട്ടികളെ പഠിപ്പിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അദ്ധ്യാപകർക്ക് കൈപ്പുസ്തകം തയ്യാറാക്കി നൽകും. 

Post a Comment

0 Comments

Ad Code

Responsive Advertisement