Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർഷികസമൃദ്ധിയുടെ നിറവിൽ ഇന്ന് വിഷു.

കാർഷികസമൃദ്ധിയുടെ നിറവിൽ ഇന്ന് വിഷു.
നല്ല നാളെയിലേക്ക് ഐശ്വര്യത്തിന്റെ കണികണ്ടുണർന്നു മലയാളികള്‍. കുഞ്ഞുകൈകളിലേക്ക് സന്തോഷം പകർന്ന് കൈനീട്ടം. പടക്കവും പൂത്തിരിയുമടക്കം വീട്ടുമുറ്റങ്ങളില്‍ വർണ്ണം വിടർത്തി. 
     കാണുന്ന കണി പോലെ സമ്പത്സമൃദ്ധമാകും വരുംവർഷമെന്നാണ് വിശ്വാസം. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും ആഘോഷമാക്കുകയാണ് മലയാളികള്‍. വിഷുവിന്റെ വരവറിയിച്ച്‌ കണിക്കൊന്ന നേരത്തേ പൂത്തു. അത്രയേറെ ചൂടാണ് ഇക്കൊല്ലം. നേരം പുലരും മുന്നേ കണികണ്ടു. അതിനായി തലേദിവസം ഓട്ടുരുളിയില്‍ ഒരുക്കിയ സമൃദ്ധിയുടെ കാഴ്ചക്കണി. കൃഷ്ണവിഗ്രഹവും കണിവെള്ളരിയും കണിക്കൊന്നയും കാർഷിക വിളകളും വാല്‍കണ്ണാടിയും നാളികേരവും ചക്കയും മാങ്ങയുമെല്ലാം ചേർന്ന കണി. അതിരാവിലെ മിഴി തുറക്കുന്നത് ഈ കാഴ്ചകളിലേക്കാണ്. 
       വിഷുപ്പുലരിയില്‍ ശബരിമലയിലും ഗുരുവായൂർ ക്ഷേത്രത്തിലുമടക്കം വൻ തിരക്കാണ്. വിവിധ ക്ഷേത്രങ്ങളില്‍ വിഷുദിനത്തില്‍ ദർശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement