Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹയർ സെക്കൻഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി.

ഹയർ സെക്കൻഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി.


തിരു.: ഹയർ സെക്കൻഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. വിദ്യാർത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച്‌ സേ പരീക്ഷയില്‍ ഇവർക്ക് അവസരം നല്‍കും. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകർക്ക് എതിരെയും അച്ചടക്ക നടപടി ഉണ്ടാകും.
        ഇക്കഴിഞ്ഞ മാർച്ചില്‍ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷകള്‍ നിയന്ത്രിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പരീക്ഷാ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 112 വിദ്യാർത്ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഈ വിദ്യാർത്ഥികള്‍ക്കായി ഹയർ സെക്കൻഡറി ഡയറക്ടറേറ്റില്‍ പ്രത്യേക ഹിയറിങ് നടത്തി. കോപ്പിയടി സ്ഥിരീകരിച്ചതോടെ പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. കടുത്ത അച്ചടക്ക നടപടികള്‍ വേണ്ടെന്നും കുട്ടികളുടെ പ്രായവും ഭാവിയും പരിഗണിച്ച്‌ ഒരു അവസരം കൂടി നല്‍കാമെന്നും തീരുമാനിച്ചു. അടുത്ത മാസം നടക്കുന്ന സേ പരീക്ഷ കുട്ടികള്‍ക്ക് എഴുതാൻ അവസരം നല്‍കി. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാൻ ബന്ധപ്പെട്ട സ്‌കൂള്‍ പ്രിൻസിപ്പല്‍മാരോട് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement