Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോളിങ്‌ കണക്കുകൾ പുറത്തു വിടണമെന്ന് പൗരസംഘടനകൾ; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി.

പോളിങ്‌ കണക്കുകൾ പുറത്തു വിടണമെന്ന് പൗരസംഘടനകൾ; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി.


ഡൽഹി: ആദ്യ രണ്ടു ഘട്ടത്തിലെ പോളിങ്‌ ശതമാനത്തിന്റെ യഥാർത്ഥ കണക്ക്‌ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സാമൂഹികസംഘടനാ പ്രവർത്തകർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി. തുഷാർ ഗാന്ധി, അഡ്വ. പ്രശാന്ത് ഭൂഷൺ, ഡോ. യോഗേന്ദ്ര യാദവ്, ഡൽഹി മുൻ ലെഫ്റ്റനൻ്റ് ഗവർണ്ണർ നജീബ് ജങ്‌, ശബ്‌നം ഹഷ്മി, ആനി രാജ, കെ.പി. ഫാബിയാൻ, ടി.എം. കൃഷ്ണ, തീസ്ത സെതൽവാദ് തുടങ്ങിയവരടക്കം 4016 പേർ ഒപ്പുവച്ച നിവേദനമാണ് ചൊവ്വാഴ്ച തെരഞ്ഞടുപ്പ് കമ്മീഷന് നൽകിയത്. ആദ്യത്തെ രണ്ടുഘട്ടം വോട്ടിങ്ങിൽ പോളിങ്‌ ശതമാനത്തിൽ വൻതോതിൽ ദൃശ്യമാകുന്ന ഏറ്റക്കുറച്ചിലിൽ ആശങ്കയുെണ്ടെന്ന് പൗരാവകാശ പ്രവർത്തകർ നിവേദനത്തിൽ പറഞ്ഞു. ആദ്യഘട്ടം വോട്ടെടുപ്പു നടന്ന ദിവസമായ ഏപ്രിൽ 19ന് വൈകിട്ട് ഏഴുമണിക്ക് കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം പോളിങ്‌ ശതമാനം 60 ശതമാനത്തിലേറെയാണ്. എന്നാൽ, 11 ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 30ന് കമ്മീഷൻ നൽകിയ കണക്കനുസരിച്ച് പോളിങ്‌ 66.14 ശതമാനമാണ്. 6 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാംഘട്ടത്തിലും സമാനമായ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നതെന്ന്‌ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 

Post a Comment

0 Comments

Ad Code

Responsive Advertisement