Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സെൻ്റ് ജോൺസ് സിഎസ്ഐ സഭ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും.

സെൻ്റ് ജോൺസ് സിഎസ്ഐ സഭ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും നടന്നു.

കോഴഞ്ചേരി: ഓതറ സെൻ്റ് ജോൺസ് സിഎസ്ഐ സഭയുടെ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും പുനർ നിർമ്മാണം നടത്തിയ വെസ്ട്രിയുടെ പ്രതിഷ്ഠയും അനുമോദന സമ്മേളനവും നടന്നു. സമ്മേളനം മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റെനി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രൊബേഷനറി സഭാ ശുശ്രൂഷകനായി ഓതറ സഭയിൽ സേവനം തുടങ്ങി ഇടവക ട്രഷറാർ പദവിയിലേക്ക് ഉയർത്തപ്പെട്ട ഫാ. ജിജി ജോൺ ജേക്കബിനേയും കൗൺസിലറും പ്രോജക്ട് സ്പോൺസറുമായ ഉമ്മൻ കുര്യനേയും ചടങ്ങിൽ ആദരിച്ചു. സിഎസ്ഐ മദ്ധ്യകേരള യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. സിബി മാത്യു, റവ. ബിജോ കെ. നൈനാൻ, ബിഷപ്പ് സെക്രട്ടറി ഷെറിൻ വർഗീസ്, മുൻ സഭാ പ്രവർത്തകരായിരുന്ന രാജു യോഹന്നാൻ, ഫിലിപ്പ് വർഗീസ്, ജോസ് മാത്യു, സഭാ പ്രവർത്തകൻ നെൽസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. സൺഡേ സ്കൂൾ വിദ്യാർത്ഥിനികളുടെ നൃത്തവും യുവജനപ്രസ്ഥാനത്തിലെ യുവതികളുടെ മാർഗ്ഗംകളിയും നടന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement