Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിൽമ സമരം ഒത്തുതീർപ്പായി, പാൽ വിതരണം പുന:രാരംഭിച്ചു.

മിൽമ സമരം ഒത്തുതീർപ്പായി, പാൽ വിതരണം പുന:രാരംഭിച്ചു.


തിരു.: മിൽമയിൽ ഒരു വിഭാഗം തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ഇതോടെ ചൊവ്വാഴ്ച രാവിലെ സ്തംഭിച്ച പാൽ വിതരണം രാത്രി വൈകി പുന:രാരംഭിച്ചു. മിൽമ മാനേജ്മെന്റുമായി തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്, മാനേജിങ് ഡയറക്ടർ പി. മുരളി, മിൽമയിലെ ഐഎൻടിയുസി യൂണിയനെ പ്രതിനിധാനം ചെയ്ത് വി.ജെ. ജോസഫ്‌, സിഐടിയുവിനായി എസ്. സലീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചെന്നും ഇത് എഴുതിനൽകാമെന്നും ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ തുടങ്ങിയ ചർച്ച പത്തു മണിയോടെയാണ് അവസാനിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement