Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ ചരക്ക് ലോറി തട്ടി മരിച്ചു.

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ ചരക്ക് ലോറി തട്ടി മരിച്ചു.

ആലുവ: ചെങ്ങമനാടിൽ ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്ക് ലോറി തട്ടി വീണ് അതേ ലോറി കയറി മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. 
          ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിൻ്റെ ഭാര്യ സിജിയാണ് (38) മരിച്ചത്. അത്താണി - പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ച കാർ മുന്നറിയിപ്പില്ലാതെ പൊടുന്നനെ റോഡരികിൽ പാർക്ക് ചെയ്തു. അതോടെ സ്കൂട്ടർ വേഗത കുറച്ച് വലത്തേയ്ക്ക് തിരിക്കുന്നതിനിടെ വഴിയോരത്തെ അപകടാവസ്ഥയിൽ കിടന്ന ചരലിൽ കയറി തെന്നി സ്കൂട്ടർ നിയന്ത്രണം വിട്ടു. ഈ സമയമാണ് സമാന്തരമായെത്തിയ ചരക്ക് ലോറി തട്ടുകയും സിജി വലത് ഭാഗത്തേയ്ക്ക് വീഴുകയും ചെയ്തത്. ടയറിൽ കുടുങ്ങി വലിച്ചിഴച്ച സിജിയുടെ ദേഹത്ത് ലോറിയുടെ ടയർ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ബൈജുവും കുട്ടിയും ഇടതുവശത്തേക്ക് വീണതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement