Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുൽ ഗന്ധി റായ്ബറേലിയിലും മത്സരിക്കും; തീരുമാനം പ്രഖ്യാപിച്ച് കോൺഗ്രസ്.

രാഹുൽ ഗന്ധി റായ്ബറേലിയിലും മത്സരിക്കും; തീരുമാനം പ്രഖ്യാപിച്ച് കോൺഗ്രസ്.


ന്യൂഡൽഹി: അഭ്യൂഹങ്ങൾക്കൊടുവിൽ രാഹുൽ ഗന്ധിയെ റായ്ബറേലിയിൽക്കൂടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം.  മുൻ അദ്ധ്യക്ഷ സോണിയ ഗന്ധിയുടെയും രാഹുലിന്റെയും വിശ്വസ്തനായ കെ.എൽ. ശർമ അമേഠിയിൽ മത്സരിക്കും. 
         അമേഠിയിലും റായ്ബറേലിയിലും നാമനിർദ്ദേശപത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2004 മുതൽ തുടർച്ചയായി 3 തവണ ജയിച്ച അമേഠിയിൽ തന്നെ രാഹുൽ തുടരണമെന്ന വാദം കോൺഗ്രസിൽ ഉയർന്നിരുന്നു. ഇന്നലെ രാത്രി വൈകിയും തീരുമാനമാകാതെ വന്നതോടെ രണ്ടിടത്തും രാഹുലിന്റെ കൂറ്റൻ ബോർഡുകൾ ഉയർത്തിയിരുന്നു. പ്രിയങ്ക മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ. ശർമയ്ക്ക് അമേഠിയിൽ നറുക്ക് വീണത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രതിനിധിയായി ചുമതലകൾ ഏകോപിപ്പിച്ചിരുന്നത് ശർമയാണ്. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർത്ഥികൾ. മേയ് 20നാണ് രണ്ടിടത്തും വോട്ടെടുപ്പ്.

Post a Comment

0 Comments

Ad Code

Responsive Advertisement