Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.


ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്ന് മൂന്നാം വട്ടവും ജനവിധി തേടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവർ പത്രികാ സമർപ്പണവേളയില്‍ പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടാകുമെന്നാണ് വിവരം. ഗംഗയില്‍ മുങ്ങിക്കുളിച്ച്‌ കാലഭൈരവനോട് പ്രാർത്ഥിച്ച ശേഷം രാവിലെ 11.40ഓടെ അദ്ദേഹം പത്രിക സമർപ്പിക്കും. പത്രികാ സമർപ്പണത്തിന് മുന്നോടിയായി വാരാണസിയില്‍ ഇന്നലെ മോദി റോഡ്‌ഷോ നടത്തിയിരുന്നു. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ വാരാണസിയുടെ വികസനത്തിനായി ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
         2014ലാണ് നരേന്ദ്ര മോദി ആദ്യമായി ഇവിടെ നിന്ന് ജനവിധി തേടുന്നത്. വീണ്ടും വാരാണസിയില്‍ നിന്ന് മത്സരിക്കാനൊരുങ്ങുന്ന വേളയില്‍ താൻ വളരെയധികം വികാരഭരിതനാകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചത്. "വാരാണസിയിലെ ജനങ്ങളുടെ കരുതലിന് കീഴില്‍ കഴിഞ്ഞ 10 വർഷം ഇത്രവേഗം കടന്നുപോയി എന്ന് പോലും മനസിലാക്കാനായില്ല. മാ ഗംഗ എന്നെ വിളിക്കുന്നുവെന്ന് മുമ്പൊരു ഘട്ടത്തില്‍ പറഞ്ഞിരുന്നു. എന്നാലിന്ന് മാ ഗംഗ തന്നെ ദത്തെടുത്തുവെന്നും" പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement