Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിനു ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലെത്തി.

ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിനു ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലെത്തി.
കോഴിക്കോട്: ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിനു ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലെത്തി. കോടോമ്പുഴയിലെ വീട്ടിലെത്തിയ റഹീമിനെ വികാരാധീനനായി കാണപ്പെട്ടു. 'എല്ലാവർക്കും നന്ദി അറിയിക്കുന്നു..' അബ്‌ദുൽ റഹീം പറഞ്ഞു. സൗദി സമയം ബുധനാഴ്‌ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ ഇന്ന് രാവിലെ ഏഴരയോടെ അബ്ദുൽ റഹീം കരിപ്പൂർ വിമാനത്താവളത്തിലെത്തി. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടക്കിയയച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement