Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഉയർന്ന എബോള ഭീതി ഒഴിഞ്ഞു.

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഉയർന്ന എബോള ഭീതി ഒഴിഞ്ഞു.
ബെംഗളൂരു: ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ ശേഷം നേരിയ ശാരീരിക അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഐസലേഷനിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയുടെ എബോള പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവ്.
       ഇന്ത്യയിൽ നിലവിൽ ആർക്കും എബോള സ്‌ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്‌ച വ്യക്തമാക്കി. ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അതീവ ജാഗ്രതയിലാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നേരിയ ലക്ഷണങ്ങൾ കണ്ട യുവതിയെ ബെംഗളുരുവിലെ സർക്കാർ പകർച്ചവ്യാധി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതും പരിശോധനകൾക്ക് വിധേയയാക്കിയതുമെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement