Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: സിഡ്കോ മുൻ സെയില്‍സ് മാനേജർ ചന്ദ്രമതിയമ്മക്ക് തടവും പിഴയും.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: സിഡ്കോ മുൻ സെയില്‍സ് മാനേജർ ചന്ദ്രമതിയമ്മക്ക് തടവും പിഴയും.


തിരു.: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സിഡ്കോ മുൻ സെയില്‍സ് മാനേജറും ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മക്ക് മൂന്നു വർഷം തടവും 29 ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ചന്ദ്രമതിയമ്മയ്ക്ക് ശിക്ഷ വിധിച്ചത്.
         2005 ജനുവരി ഒന്ന് മുതല്‍ 2008 നവംബര്‍ 21 വരെയുള്ള സിഡ്കോ സെയില്‍സ് മാനേജർ സ്ഥാനത്തിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യല്‍ സെല്ലിനായിരുന്നു കേസിന്റെ അന്വേഷണം. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യല്‍ സെല്‍ മുൻ സൂപ്രണ്ട് സി.പി. ഗോപകുമാർ രജിസ്റ്റർ ചെയ്ത കേസില്‍ മുൻ ഇൻസ്പെക്ടർമാരായിരുന്ന റെജി ജേക്കബ്, അജിത് കുമാർ, അശോകൻ, എസ്.എസ്. സുരേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. മുൻ സൂപ്രണ്ട് വി.എൻ. ശശിധരൻ കുറ്റപത്രം സമർപ്പിച്ചു. വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടറായ എ.ആർ. രഞ്ജിത്കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

Post a Comment

0 Comments

Ad Code

Responsive Advertisement