Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്തും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരത്തും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു.
തിരു.: കോഴിക്കോടിനും വയനാട്ടിനും കൊല്ലത്തിനും പുറമേ തിരുവനന്തപുരത്തും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് പുത്തന്‍തോപ്പ്, ചാക്ക, തോന്നയ്ക്കല്‍ എന്നിവിടങ്ങളിലായി മൂന്ന് കുട്ടികള്‍ക്കാണ് രോഗബാധ. ഇവര്‍ അപകട സാഹചര്യം മറികടന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
       കൊല്ലം ജില്ലയിലും ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയില്‍ രണ്ടു ദിവസത്തിനിടെ രണ്ടിടത്താണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. പരവൂര്‍, കിളികൊല്ലൂര്‍ മേഖലയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം പിടിപെട്ടത്. അതിനിടെ, വയനാട്ടില്‍ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ ഒരു കുട്ടിക്ക് കൂടിയാണ് രോഗബാധ. പരിശോധനക്ക് അയച്ച ഒരു സാമ്പിളിന്റെ കൂടി ഫലമാണ് വന്നത്. ഇതോടെ സ്‌കൂളില്‍ ഷിഗെല്ല ബാധിച്ച കുട്ടികളുടെ എണ്ണം ഒമ്പതായി.

Post a Comment

0 Comments

Ad Code

Responsive Advertisement