Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫിഫ ലോകകപ്പിന് നാളെ (ജൂൺ 12) തുടക്കമാകും.

ഫിഫ ലോകകപ്പിന് നാളെ (ജൂൺ 12) തുടക്കമാകും.
വാഷിംഗ്‌ടൺ: ആഗോള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ഫിഫ ലോകകപ്പിന് നാളെ (ജൂൺ 12) തുടക്കമാകും. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ്, അതിന്‍റെ വലിപ്പം കൊണ്ടും പങ്കാളിത്തം കൊണ്ടും ചരിത്രത്തിലെ ഏറ്റവും സവിശേഷമായ പതിപ്പായി മാറും. ഫിഫയുടെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകളാണ് ഇത്തവണ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഈ ടീമുകൾ ആകെ 104 മത്സരങ്ങൾ കളിക്കും. മുൻവർഷങ്ങളിലെ 32 ടീമുകളിൽ നിന്നുള്ള ഈ വർദ്ധനവ് കൂടുതൽ രാജ്യങ്ങൾക്ക് ലോകവേദിയിലേക്ക് വാതിൽ തുറന്നു നൽകുന്നു.
       ടൂർണമെന്‍റിന്‍റെ ഘടനയിലും വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആകെ 12 ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് ടീമുകൾ പ്രാഥമിക ഘട്ടത്തിൽ മത്സരിക്കുക. ഇതിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, കൂടാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എട്ട് മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി പരിചയപ്പെടുത്തുന്ന 'റൗണ്ട് ഓഫ് 32' (Round of 32) നോക്കൗട്ട് ഘട്ടമാണ് ഇത്തവണത്തെ മറ്റൊരു പ്രധാന ആകർഷണം.
       മത്സരങ്ങൾ എല്ലാം ഇന്ത്യൻ സമയം അർദ്ധരാത്രിയ്ക്ക് ശേഷവും വെളുപ്പിനെയുമായത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും കേരളത്തിലും ഫുട്ബോൾ ആവേശം മൂർദ്ധന്യാവസ്ഥയിൽ തന്നെയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement