Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം.

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം.
കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം. കട്ടിളപ്പാളികളിൽ നിന്നും ദ്വാരപാളികളിൽ നിന്നും വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണ്ണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് പരിശോധന ഫലത്തിൽ വ്യക്തമായിരിക്കുന്നത്. ഇത്തരത്തിൽ ഭൂരിഭാഗം സ്വർണ്ണവും കൊള്ളയടിക്കപ്പെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം. അതിനിടെ കഴിഞ്ഞ വർഷം പി.എസ്. പ്രശാന്തിന്റെ ഭരണസമിതി അറ്റകുറ്റപ്പണികൾക്കായി സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. ഈ പാളികളിൽ നിന്ന് സ്വർണ്ണം പൂർണ്ണമായും നഷ്‌ടപ്പെട്ടിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിലുണ്ട്. ജംഷഡ്‌പൂരിലെ ലാബോറട്ടറിയിലായിരുന്നു സ്വർണ്ണപ്പാളികൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചായിരുന്നു എസ്ഐടി ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. എട്ടോളം സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement