Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രത്യേക ട്രെയിനുകളുടെ സേവന കാലാവധി നീട്ടി.

പ്രത്യേക ട്രെയിനുകളുടെ സേവന കാലാവധി നീട്ടി.

പാലക്കാട്: അവധിക്കാല തിരക്ക് ഒഴിവാക്കുന്നതിനായി താഴെപ്പറയുന്ന ട്രെയിൻ സർവീസുകളുടെ സേവന കാലാവധി നീട്ടി. ട്രെയിൻ നമ്പർ 06071 കൊച്ചുവേളി - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സ്‌പെഷൽ ജൂൺ ഏഴ്, 14, 21, 28 തീയതികളിൽ ഉച്ചക്ക് 2.15ന് കൊച്ചുവേളിയിൽ നിന്നും ട്രെയിൻ നമ്പർ 06072 ഹസ്രത്ത് നിസാമുദ്ദീൻ - കൊച്ചുവേളി പ്രതിവാര സ്പെഷൽ ജൂൺ 10, 17, 24 ജൂലൈ ഒന്ന് തീയതികളിൽ പുലർച്ചെ 4.10ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നും സർവിസ് നടത്തും.
      ട്രെയിൻ നമ്പർ 06081 കൊച്ചുവേളി - ഷാലിമാർ പ്രതിവാര സ്പെഷൽ ജൂൺ ഏഴ്, 14, 21, 28 തീയതികളിൽ വൈകുന്നേരം 4.20ന് കൊച്ചുവേളിയിൽ നിന്നും ട്രെയിൻ നമ്പർ 06082 ഷാലിമാർ - കൊച്ചുവേളി പ്രതിവാര സ്പെഷൽ ജൂൺ 10, 17, 24, ജൂലൈ ഒന്ന് തീയതികളിൽ ഉച്ചക്ക് 2.20ന് ഷാലിമാറിൽ നിന്നും സർവീസ് നടത്തും.
      ട്രെയിൻ നമ്പർ 06083 കൊച്ചുവേളി - ബംഗളൂരു പ്രതിവാര സ്പെഷൽ ജൂൺ നാല്, 11, 18, 25, ജൂലൈ രണ്ട് തീയതികളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്നും ട്രെയിൻ നമ്പർ 06084 ബംഗളൂരു - കൊച്ചുവേളി പ്രതിവാര സ്പെഷൽ ജൂൺ അഞ്ച്, 12, 19, 26, ജൂലൈ മൂന്ന് തീയതികളിൽ ഉച്ചക്ക് 12.45ന് ബംഗളൂരുവിൽ നിന്നും സർവീസ് നടത്തും.
         ട്രെയിൻ നമ്പർ 06103 നാഗർകോവിൽ - ദിബ്രുഗഡ് ദ്വൈവാര സ്പെഷൽ ജൂൺ ഏഴ്, 21 തീയതികളിൽ വൈകുന്നേരം 5.45ന് നാഗർകോവിലിൽ നിന്നും ട്രെയിൻ നമ്പർ 06104 ദിബ്രുഗഢ് - നാഗർകോവിൽ ദ്വൈവാര സ്പെഷൽ ജൂൺ 12, 26 തീയതികളിൽ രാത്രി 9.30ന് ദിബ്രുഗഢിൽ നിന്നും സർവീസ് നടത്തും.
        ട്രെയിൻ നമ്പർ 06105 നാഗർകോവിൽ - ദിബ്രുഗഢ് ദ്വൈവാര സ്പെഷൽ ജൂൺ 14, 28 തീയതികളിൽ വൈകുന്നേരം 5.45ന് നാഗർകോവിലിൽ നിന്നും ട്രെയിൻ നമ്പർ 06106 ദിബ്രുഗഢ് - നാഗർകോവിൽ ദ്വൈവാര സ്പെഷൽ ജൂൺ 19, ജൂലൈ രണ്ട് തീയതികളിൽ വൈകുന്നേരം 5.45ന് ദിബ്രുഗഢിൽ നിന്നും സർവീസ് നടത്തും.





Post a Comment

0 Comments

Ad Code

Responsive Advertisement