Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജെസ്ന തിരോധാന കേസ്; തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി.

ജെസ്ന തിരോധാന കേസ്; തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി.

  

തിരു.: ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് ഉത്തരവ്. ജെസ്നയുടെ പിതാവിൻ്റെ ഹർജിയിലാണ് നടപടി. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

        ജെസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. എന്നാൽ സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകൾ തന്‍റെ കൈവശമുണ്ടെന്നും കാണിച്ച് പിതാവ് ജെയിംസ് തടസ്സഹർജി സമർപ്പിക്കുകയായിരുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള തെളിവുകൾ നൽകിയെന്നാണ് ജെയിംസിന്‍റെ വാദം. തെളിവുകൾ നൽകിയാൽ തുടരന്വേഷണമാകാമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement