Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിൽമ പാൽ വില വർദ്ധിപ്പിച്ചു.

മിൽമ പാൽ വില വർദ്ധിപ്പിച്ചു.
തിരു.: മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതലാണ് വിലവർദ്ധന പ്രാബല്യത്തില്‍ വരുക. മുഖ്യമന്ത്രി വി.ഡി. സതീശനെ പാല്‍ വില കൂട്ടുന്ന കാര്യം അറിയിച്ചെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.
         മിൽമയുടെ ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷമാണ് വില വര്‍ദ്ധനവില്‍ തീരുമാനമുണ്ടായത്. ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ച് 56 രൂപയാകും. വില വർദ്ധനവിന് കഴിഞ്ഞ സർക്കാർ അംഗീകാരം നൽകിയിരുന്നു. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർദ്ധനവ്. ഇതോടെ മിൽമ പുറത്തിറക്കുന്ന പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും.
       കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർദ്ധനവ് നടപ്പാക്കിയിരുന്നില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement