ശ്രീനഗർ: കാശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33 പേർക്കു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.10ന് റിയാസിയിലെ ശിവ്ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇതേത്തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ജമ്മുവിലെ അഖൂർ മേഖലയിൽ ഉൾപ്പെടെ സുരക്ഷാസേന പരിശോധന നടത്തി വരുകയാണ്. ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും കർശനശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.

0 Comments