Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുരേഷ് ഗോപിയ്ക്ക് ക്യാബിനെറ്റ്, രാജീവിന് സഹമന്ത്രി, തുഷാറിനും വിദൂര സാധ്യത.

സുരേഷ് ഗോപിയ്ക്ക് ക്യാബിനെറ്റ്, രാജീവിന് സഹമന്ത്രി, തുഷാറിനും വിദൂര സാധ്യത.


ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഏക എംപി സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്ന് സൂചന. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം നൽകുമെന്ന് ഏതാണ്ട് ഉറപ്പായി. വകുപ്പ് ഏതെന്ന് പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ദിവസം ഡൽഹിയില്‍ നടന്ന ചർച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. എന്നാല്‍, വി. മുരളീധരന് ഇത്തവണ സ്ഥാനങ്ങള്‍ ഇല്ലെന്നാണ് സൂചന. രാജീവ് ചന്ദ്രശേഖർ വീണ്ടും മന്ത്രിയാവുമെന്നും തീരുമാനമായിട്ടുണ്ട്. കാലാവധി മറികടന്ന് കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി തുടരാനും യോഗത്തില്‍ ധാരണയായി. 
       ബിഡിജെഎസ് പ്രസിഡൻ്റും എസ്എൻഡിപി യോഗം വൈസ് പ്രസിഡൻ്റും കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന തുഷാർ വെള്ളാപ്പള്ളിയ്ക്കും ചെറിയ സാധ്യത നിലനിൽക്കുന്നുണ്ട്. വി. മുരളീധരൻ മാറുമ്പോൾ സമുദായ പ്രാതിനിധ്യവും പരിഗണനയിലുണ്ട്. കുറഞ്ഞത് രാജ്യസഭാ സീറ്റെങ്കിലും തുഷാറിന് ലഭിക്കും. കേരളത്തിലെ ബിജെപിയുടെ മുന്നേറ്റത്തിൽ ബിഡിജെഎസിൻ്റേയും സമുദായത്തിൻ്റെയും പങ്ക് കുറച്ചു കാണാനാവില്ല. എന്നാൽ, ബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് മുഴുവൻ ബിജെപി വോട്ടുകളും ലഭിക്കുന്നില്ലെന്ന പരാതി മുൻതെരഞ്ഞെടുപ്പുകളെപ്പോലെ ഇത്തവണയുമുണ്ട്. 2019ൽ പി.സി. തോമസിന് ലഭിച്ച വോട്ടിനേക്കാൾ പതിനായിരം വോട്ട് മാത്രമാണ് തുഷാറിന് അധികം ലഭിച്ചത് ബിജെപിയുടേയും മറ്റ് സ്ഥാനാർത്ഥികളോട് ആഭിമുഖ്യം കുറവുള്ള സമുദായാംഗങ്ങളുടേയും ചേർത്ത് രണ്ടേകാൽ ലക്ഷത്തിൽ കുറയാത്ത വോട്ട് തുഷാറിന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ 1,65,000 വോട്ട് മാത്രമാണ് ലഭിച്ചത്.
       തെലുങ്കുദേശം പാർട്ടിക്ക് 3 കാബിനറ്റ് പദവിയുൾപ്പെടെ 5 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ സ്ഥാനവും ജെഡിയുവിന് 2 കാബിനറ്റ് പദവിയും സഹമന്ത്രിസ്ഥാനവും ബിഹാറിന് പ്രത്യേക പദവിയും നൽകാമെന്നും ബിജെപി അറിയിച്ചു.


Post a Comment

0 Comments

Ad Code

Responsive Advertisement