Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂളിൽ മോഷ്ടാക്കൾ കടന്നു കയറി നാശനഷ്ടം വരുത്തി.

സ്കൂളിൽ മോഷ്ടാക്കൾ കടന്നു കയറി നാശനഷ്ടം വരുത്തി.


കോട്ടയം: പരുത്തുംപാറ, കുഴിമറ്റം ഗവൺമെൻ് എൽപി സ്കൂളിൽ ഇന്നലെ രാത്രിയിൽ മോഷ്ടാക്കൾ കടന്നു കയറി നാശനഷ്ടം വരുത്തി. ഓഫീസ് മുറിയുടെ പ്രധാന വാതിലിൻ്റെ ഇരുമ്പ് താഴ് തകർത്തു. ഓടാമ്പൽ കമ്പിയോ ആയുധമോ ഉപയോഗിച്ച് വളച്ച് താഴ് ഇടുന്ന ഇരുമ്പ് വളയം എടുത്തു മാറ്റി. ഈ വാതിലിൻ്റെ തന്നെ താക്കോലിടുന്ന മറ്റൊരു പൂട്ടും നശിപ്പിച്ചു. ഓഫീസിനുള്ളിൽ കയറി മൂന്ന് സ്റ്റീലലമാരകൾ തുറന്ന് തിരച്ചിൽ നടത്തിയിട്ടുണ്ട്. ഒരു അലമാരയിൽ ഇരുന്ന കുറെ ഫയലുകളും പേപ്പറുകളും മാറ്റിവച്ചു. കൂടാതെ കുട്ടികൾ കൊണ്ടുവരുന്ന ചെറിയ തുകകൾ നിക്ഷേപിക്കുന്ന രണ്ട് പ്ലാസ്റ്റിക്ക് കുടുക്കകളും നശിപ്പിച്ചു. അതിൽ കിടന്നിരുന്ന ഒരു രൂപയുടെ നാല് വെള്ളിനാണയങ്ങൾ കുടുക്കയുടെ ഉള്ളിൽ തന്നെ ഉപേക്ഷിച്ചു. കമ്പ്യൂട്ടറിനോ മറ്റ് ഉപകരണങ്ങൾക്കോ നാശനഷ്ടം വരുത്തിയതായി കണ്ടെത്തിയില്ല. 
       ഹെഡ്മിസ്ട്രസ്സ് വിവരമറിയിച്ചതിനെ തുടർന്ന് ചിങ്ങവനം എസ്എച്ച്ഓയുടെ നേതൃത്വത്തിൽ പോലീസ് സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂളിലും പരിസര പ്രദേശങ്ങളിലും രാത്രി പരിശോധന കർശനമാക്കുമെന്
പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement